ദേശീയ മത്സ്യകർഷക ദിനം ആഘോഷിച്ചു
1435382
Friday, July 12, 2024 4:06 AM IST
പെരിന്തൽമണ്ണ: കേരള സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ മത്സ്യ കർഷക ദിനാചരണത്തിന്റെയും മത്സ്യകർഷക അവാർഡ് ദാനത്തിന്റെയും ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് തല ദിനാചരണം നടത്തി.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അധ്യക്ഷയായി. ജനപ്രതിനിധികളും മത്സ്യകർഷകരും ഫിഷറീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്കിലെ മികച്ച കർഷകരായ ഇബ്രാഹിം കല്ലിപ്പറമ്പിൽ പെരിന്തൽമണ്ണ, വർഗീസ് പുതുശേരി അങ്ങാടിപ്പുറം, രമേശ്, കുന്നക്കാട്ടുകുളം ആലിപ്പറമ്പ് എന്നീ കർഷകരെ ആദരിച്ചു.
മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും പങ്കെടുത്ത സംസ്ഥാന തല മത്സ്യകർഷക അവാർഡ് ദാന ചടങ്ങ് പെരിന്തൽമണ്ണ ബ്ലോക്കിലെ മത്സ്യകർഷകർക്കായി തത്സമയം പ്രദർശിപ്പിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസാരിച്ചു.
തുടർന്ന് കർഷകർ അവരുടെ അനുഭവങ്ങൾ പങ്കിട്ടു. അനഘ, വി.എം. നവാസ് സംസാരിച്ചു. ഫിഷറീസ് കോ ഓർഡിനേറ്റർ ഷിഫ്ന, പ്രമോട്ടർമാരായ ഇഖ്ബാൽ, ഷരീഫ് എന്നിവർ പങ്കെടുത്തു.