"യേശുവിന്റെ തിരുസ്വരൂപം വികലമാക്കി പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണം'
1429947
Monday, June 17, 2024 5:44 AM IST
പെരിന്തൽമണ്ണ: യേശുവിന്റെ തിരുസ്വരൂപം വികലമാക്കികൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പെരിന്തൽമണ്ണ മരിയാപുരം ഫൊറോന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കുവൈറ്റിൽ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് യോഗം ആദരാഞ്ജലികൾ നേർന്നു. ഫൊറോന ഡയറക്ടർ ഫാ.ജിൽസ് കാരിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് വർഗീസ് ലോന കണ്ണാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു നെല്ലിശേരി, ട്രഷറർ ജെയിംസ് തെക്കേകുറ്റ്, രൂപത വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേൽ, മേഖല വൈസ് പ്രസിഡന്റുമാരായ ജോർജ് ചിറത്തലയാട്ട് ,
ബിനീത നെല്ലിശേരി, രൂപത എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ട്രീസ ലിസ് സെബാസ്റ്റ്യൻ, മുൻ ഫൊറോന പ്രസിഡന്റ് ബോബൻ കൊക്കപ്പുഴ, ജോസഫ് കൊച്ചീത്ര , സാജു നെടുംപറമ്പിൽ, ബിനോയ് മേട്ടയിൽ , ദീപുകോട്ടായിൽ പ്രസംഗിച്ചു.