വിരലിൽ അണിഞ്ഞ മോതിരം കുടുങ്ങി; സഹായത്തിനെത്തി ട്രോമാ കെയർ പ്രവർത്തകർ
1429942
Monday, June 17, 2024 5:44 AM IST
പെരിന്തൽമണ്ണ: വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുത്ത് ട്രോമാ കെയർ പ്രവർത്തകർ.വലമ്പൂർ സ്വദേശിയായ കിഴക്കേത്തലക്കൽ നൗഷാദലിയുടെ വിരലിൽ കുടുങ്ങിയ മോതിരമാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരെത്തി ഊരിയെടുത്തത്.
യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവർ ചേർന്ന് നൂൽ വിദ്യ ഉപയോഗിച്ച് മോതിരം ഊരി മാറ്റുകയായിരുന്നു. നീര് വന്ന് മുറിവേറ്റ വിരലിൽ മരുന്ന് വച്ച് കെട്ടി നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.