ദേശീയ പഞ്ചഗുസ്തി: വെങ്കല മെഡൽ കരസ്ഥമാക്കി പട്ടിക്കാട് സ്വദേശി
1429657
Sunday, June 16, 2024 6:05 AM IST
പെരിന്തൽമണ്ണ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി പട്ടിക്കാട് സ്വദേശി. അസമിൽ വച്ച് നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ജൂണിയർ 78 കിലോ വിഭാഗത്തിലാണ് കേരളത്തിന് വേണ്ടി പട്ടിക്കാട് സ്വദേശി എ.കെ. മുഹമ്മദ് ആദിൽ മെഡൽ കരസ്ഥമാക്കിയത്. എ.കെ ഉമ്മർ-ഫൗസിയ ദന്പതികളുടെ മകനാണ്.
ബോഡി ബിൽഡിംഗ് രംഗത്തും സജീവമായ ആദിൽ ഫിറ്റ്നസ് ട്രെയിനർ കൂടിയാണ്. പട്ടിക്കാട് പാസ്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ അംഗമായ ഇദ്ദേഹം ചുങ്കത്തെ അൾട്ടിമേറ്റ് ഫിറ്റ്നസ് സെന്ററിൽ ആസിഫിന്റെ കീഴിലാണ് പരിശീലനം നേടിയത്. അടുത്ത മാസം ബംഗളൂരുൽ വച്ച് നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യൻ ടീമിൽ ഇടംനേടിയിട്ടുണ്ട്. ആദിലിനെ പാസ്ക്ക് ക്ലബ് അനുമോദിച്ചു.