അവശനിലയിൽ കണ്ടെത്തിയ യുവാവിന് സാന്ത്വനമായി ട്രോമാ കെയർ പ്രവർത്തകർ
1429651
Sunday, June 16, 2024 6:05 AM IST
പെരിന്തൽമണ്ണ: മനഴി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള ഇരിപ്പിടത്തിൽ രണ്ടു ദിവസമായി അവശ നിലയിൽ കഴിഞ്ഞിരുന്ന യുവാവിന് സാന്ത്വനമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. കാലിൽ മുറിവേറ്റ നടക്കാനാവാതെ അവശ നിലയിലായിരുന്നു വേളാങ്കണ്ണി സ്വദേശിയായ മോഹനൻ.
പെരിന്തൽമണ്ണ നഗരസഭ ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ജെഎച്ച്ഐമാരായ വിനോദ് , ദീനു എന്നിവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ട്രോമാ കെയർ പ്രവർത്തകർ ഇദ്ദേഹത്തെ കാരുണ്യ ആംബുലൻസിന്റെ സഹായത്തോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോ. ഫാറൂഖിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം അദ്ദേഹത്തിന് വേണ്ട ചികിത്സകൾ നൽകി. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, സെക്രട്ടറി ഫവാസ് മങ്കട, ഫാറൂഖ് പൂപ്പലം, മുഹമ്മദ് കുട്ടി രാമപുരം, നിതു ചെറുകര എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത്.