മൂലേപ്പാടം-പാലക്കയം റോഡ് ഉദ്ഘാടനം 16ന്
1429448
Saturday, June 15, 2024 5:42 AM IST
നിലമ്പൂര്‍: പണി പൂര്‍ത്തിയാക്കിയ മൂലേപ്പാടം-പാലക്കയം റോഡിന്റെ ഉദഘാടനം 16ന് നടത്തും. രാവിലെ 9.30 ന് പാലക്കയത്ത് നടക്കുന്ന ചടങ്ങില്‍ ഏറനാട് എംഎല്‍എ പി.കെ. ബഷീറാണ് ഉദ്ഘാടനം നിര്‍വഹിക്കുക. എംഎല്‍എയുടെ 2023-2024 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് 736 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്.
പാലക്കയം പ്ലാന്റേഷന് പരിധിയിലെ 736 മീറ്റര്‍ റോഡാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുളളത്. ഇവിടെ നിന്ന് പാലക്കയം മുതുവാന്‍ കോളനിയിലേക്കുള്ള മണ്ണ്റോഡ് കൂടി കോണ്‍ക്രീറ്റ് ചെയ്താലെ കോളനിയിലേക്ക് വാഹനങ്ങള്‍ സുഗമമായി എത്തൂ. ഇപ്പോള്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച ഭാഗത്ത് നിന്ന് നാലു കിലോമീറ്റര്‍ മണ്ണ്റോഡിലൂടെ വേണം വെറ്റിലക്കൊല്ലി ഗോത്ര ഊരിലേക്ക് എത്താന്‍.
രാഹുല്‍ഗാന്ധി എംപിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 15 ലക്ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തംഗം എന്‍.എ. കരീമിന്റെ ഫണ്ടില്‍ 20 ലക്ഷവും നിലവില്‍ ലഭ്യമാക്കും. കൂടാതെ പി.കെ. ബഷീര്‍ എംഎല്‍എയുടെ ഈ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ 20 ലക്ഷവും അബ്ദുള്‍ സമദാനി എംപിയുടെ ഫണ്ടില്‍ 15 ലക്ഷവും കൂടി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും കോളനി നിവാസികള്‍ പറയുന്നു.
പാലക്കയം മുതുവാന്‍ കോളനി, കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലേക്കുള്ള റോഡ് പണി പൂര്‍ത്തീകരിച്ച ശേഷമായിരിക്കും വെറ്റിലക്കൊല്ലി ഗോത്ര ഊരിലേക്കുള്ള റോഡ് നിര്‍മാണം തുടങ്ങുക. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി അടങ്കലില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ മൂലേപ്പാടം മുതല്‍ അരയാട് എസ്റ്റേറ്റ് വരെ റോഡിന്റെ സോളിംഗ് പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ ഭാഗം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
പാലക്കയം, വെറ്റിലക്കൊല്ലി കോളനികളിലേക്ക് മൂലേപ്പാടത്തു നിന്നുമെത്താനുള്ള റോഡിന്റെ പൂര്‍ണമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും കാലതാമസം എടുക്കും. പി.കെ. ബഷിര്‍ എംഎല്‍എ മുന്‍ കൈ എടുത്ത് നബാര്‍ഡ് ഫണ്ടില്‍ 2.80 കോടി രൂപ ചെലവഴിച്ച് മൂലേപ്പാടം മുതല്‍ പാലക്കയം റോഡ് നിര്‍മിക്കാന്‍ അനുമതി വാങ്ങുകയും കരാറുകാരന് നഷ്ടം പറഞ്ഞും ജിഎസ്ടി ചൂണ്ടിക്കാട്ടിയും റോഡ് നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
ഇതാണ് ഗോത്ര ഊരുകളിലേക്കുള്ള റോഡ് നിര്‍മാണം നീളാന്‍ കാരണം. അന്നത്തെ വാര്‍ഡംഗമായ പാലക്കയം കൃഷ്ണന്‍കുട്ടിയുടെ ഇടപെടലും നബാര്‍ഡ് ഫണ്ട് ലഭ്യമാക്കാന്‍ സഹായിച്ചിരുന്നു.