ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി
1429447
Saturday, June 15, 2024 5:42 AM IST
പുലാമന്തോൾ: ചെമ്മലശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പുലാമന്തോൾ, ചെമ്മലശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിക്കുന്നസ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി.
കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകാനും ശുചിത്വം കർശനമായി പാലിക്കാനും നിർദേശിച്ചു. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം എന്നിവ കണ്ടുവരുന്ന സാഹചര്യത്തിൽ പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടിയുണ്ടാകും. പരിശോധനയിൽ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ് പെക്ടർ എൻ. അനിൽ കുമാർ. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഏബ്രഹാം, ധന്യ എന്നിവർ പങ്കെടുത്തു.