ലോക രക്തദാതാ ദിനാചരണവും ബോധവത്കരണ ക്ലാസും
1429446
Saturday, June 15, 2024 5:42 AM IST
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി രക്തബാങ്കിൽ ലോക രക്തദാതാ ദിനാചരണവും ബോധവത്കരണ ക്ലാസും സന്നദ്ധ രക്തദാന ക്യാമ്പുകളും നടത്തി. കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് മൗന പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്തബാങ്ക് മാനേജിംഗ് കമ്മറ്റി ചെയർപേഴ്സണുമായ എം.കെ. റഫീഖ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ആശുപത്രി മുൻ സൂപ്രണ്ടും പെരിന്തൽമണ്ണ ഐഎംഎ പ്രസിഡന്റുമായ ഡോ. എ.ഷാജി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. മുൻ ഐഎംഎ ദേശീയ വൈസ് പ്രസിഡന്റും രക്തബാങ്കിന്റെ സ്ഥാപക അംഗവുമായ ഡോ. വി. യു. സീതി, ഡോ. രാജു, സി.വി. സദാശിവൻ, കുറ്റീരി മാനുപ്പ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ബാലസുന്ദരൻ, ഡോ. അബ്ദുൽ റസാഖ് ആർഎംഒ എന്നിവർ സംസാരിച്ചു.
സന്നദ്ധ രക്തദാന ക്യാമ്പിൽ ലയൺസ് ക്ലബ് മേലാറ്റൂർ, കിംസ് അൽശിഫ നഴ്സിംഗ് കോളജ് വിദ്യാർഥികൾ, ജംസ് കോളജ് എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ രക്തദാനം നടത്തി.