ഇഎംഎസിന്റെ സമഗ്ര സംഭാവനകൾ നമുക്ക് വഴികാട്ടിയാകും: എ. വിജയരാഘവൻ
1429445
Saturday, June 15, 2024 5:42 AM IST
പെരിന്തൽമണ്ണ: സാമുദായിക ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കുക എന്നതായിരിക്കണം വരുംകാലത്ത് നമ്മൾ എടുക്കേണ്ട ഗൗരവമായ നടപടികൾ. ബിജെപി ജയിച്ചാലും വേണ്ടില്ല, ഇടതുപക്ഷം ദുർബലപ്പെട്ടു കാണണം എന്ന ആശയഗതിയെ നമ്മൾ മറിച്ച് കടക്കുക തന്നെ ചെയ്യും.
അതിനായി നമ്മളിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങളെ വിശകലനം ചെയ്തു മുന്നോട്ടു പോകുമെന്നും ഇഎംഎസിന്റെ സമഗ്രമായ സംഭാവനകൾ അതിന് വഴികാട്ടിയാകുമെന്നും എ. വിജയരാഘവൻ പറഞ്ഞു.
"ഇഎംഎസിന്റെ ലോകം' ദേശീയ സെമിനാറിൽ ദേശീയ രാഷ്ട്രീയം ഇഎംഎസിനു ശേഷം എന്ന വിഷയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. വി.പി. അനിൽ സ്വാഗതം പറഞ്ഞു.