രോഗീബന്ധു സംഗമവും വാഹനത്തിന്റെ ഫ്ലാഗ് ഓഫും നടത്തി
1429041
Thursday, June 13, 2024 6:01 AM IST
കർക്കിടാംകുന്ന് : കനിവ് കർക്കിടാംകുന്ന് കുളപ്പറമ്പ് അലയൻസ് ഓഡിറ്റോറിയത്തിൽവച്ച് രോഗീ ബന്ധു സംഗമവും പുതിയതായി വാങ്ങിയ ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും നടത്തി.
നാലുചുമരുകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുന്ന കിടപ്പിലായ രോഗികൾക്ക് ഇത് ഒരു നവ്യനുഭവമായി മാറി. ജന പ്രതിനിധികളും പൗര പ്രമുഖരും വിവിധ സ്ഥാപനങ്ങളുടെ തലവന്മാരും തൊട്ടടുത്ത പാലിയേറ്റീവ് ക്ലിനിക്കുകളിലെ ഭാരവാഹികൾക്കൊപ്പം സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാരും വിദ്യാർഥികളും ഒത്തുചേർന്നു.
ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പന്ത്രണ്ടു ലക്ഷം രൂപയിൽ വാങ്ങിയ ബൊലീറോ ഹോം കെയർ വാഹനത്തിന്റെ താക്കോൽ ദാന ചടങ്ങിൽ കനിവുമായി സഹകരിച്ച മുഴുവൻ പ്രായോജകരെയും പങ്കാളികളാക്കി.
പി.പി.എച്ച്. അബ്ദുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു.താക്കോൽ ദാനം കനിവ് പ്രസിഡന്റ്, സെക്രട്ടറിക്ക് നൽകിക്കൊണ്ട് മമ്മദ് ഹാജി അലനല്ലൂർ നിർവഹിച്ചു. പ്രസിഡന്റ് പി.കെ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹംസ പുളിക്കൽ,പി.കെ. മുഹമ്മദാലി, ടി.വി. ഉണ്ണികൃഷ്ണൻ, പി.കെ. മുഹമ്മദ് മുസ്തഫ,വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ -സാമൂഹ്യ,
സന്നദ്ധ സംഘടനാ ഭാരവാഹികൾ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. രോഗീ ബന്ധു സംഗമം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.