വില്ലേജ് ഓഫീസറെ മര്‍ദിച്ചതായി പരാതി
1425377
Monday, May 27, 2024 7:52 AM IST
മേലാറ്റൂർ: സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ വില്ലേജ് ഓഫീസറെ മര്‍ദിച്ചതായി പരാതി. എടപ്പറ്റ വില്ലേജ് ഓഫീസര്‍ കെ.പ്രദീപാണ് പരാതിക്കാരന്. ശനിയാഴ്ച പകല്‍ 12 മണിയോടെ വില്ലേജ് ഓഫീസിലേക്ക് കയറിവന്ന എടപ്പറ്റ ഓലപ്പാറയിലെ വീരാന്‍ എന്നയാള്‍ പേരക്കുട്ടിയുടെ ഡെസ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിലുള്ള വിരോധത്തില്‍ തന്നെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ് കൈകൊണ്ട് അടിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.