എസ്വൈഎസ് ജില്ലാ കൗണ്‍സില്‍ സംഗമം
1425369
Monday, May 27, 2024 7:52 AM IST
മലപ്പുറം: എസ്വൈഎസ് ജില്ലാ കൗണ്‍സില്‍ സംഗമം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖ ഭാഷണം നടത്തി. മജ്ലിസുന്നൂര് ജില്ലാ അമീര്‍ സയ്യിദ് ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി മൊയ്തീന് കുട്ടി ഫൈസി വാക്കോട്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി, എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. റഹ്മാന് ഫൈസി കാവനൂര്‍, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ പ്രഭാഷണം നടത്തി.