റോഡരികിടിഞ്ഞ് ബസ് അപകടത്തില്‍പ്പെട്ടു
1424965
Sunday, May 26, 2024 4:37 AM IST
നിലമ്പൂര്‍: റോഡരികിടിഞ്ഞ് ബസ് അപകടത്തില്‍പ്പെട്ടു. യാത്രക്കാര്‍ക്ക് പരിക്കില്ല. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് അടിപ്പാത നിര്‍മാണത്തിനായി റോഡ് അടച്ചതോടെ പൂക്കോട്ടുംപാടം ഭാഗത്തേക്കുള്ള ബസുകള്‍ മറ്റു ലിങ്ക്റോഡുകള് വഴിയാണ് പോകുന്നത്.
ഇത്തരത്തിൽ മുക്കട്ട-വല്ലപ്പുഴ-ഡിപ്പോ ഭാഗത്തേക്ക് പോകുന്ന ബസാണ് ലിങ്ക് റോഡ് പയ്യംപളളി ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടർന്ന് അപകടത്തില്‍പ്പെട്ടത്. ഇതോടെ ഈ ഭാഗത്തുകൂടി കുറച്ച് നേരം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം ഗതാഗത തടസമുണ്ടായി.