കനത്ത മഴ: വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു
1424823
Saturday, May 25, 2024 5:59 AM IST
എടക്കര: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. വഴിക്കടവ് കമ്പളക്കല്ല് സി.പി. കുന്നിലെ ചെറുപള്ളിക്കല്‍ മുഹമ്മദിന്റെ വീട്ടുമുറ്റത്തെ കരിങ്കല്ലില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നത്. കരിങ്കല്ലുകള്‍ വീണ് സമീപത്തെ കിണറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മോട്ടോറും അനുബന്ധ സാമഗ്രികളും കിണറ്റിലേക്ക് പതിച്ചു.