സഹകരണ പെന്‍ഷന്‍കാര്‍ക്ക് ഇടക്കാലാശ്വാസം നടപ്പിലാക്കണം: പി. ഉബൈദുള്ള എംഎല്‍എ
1424611
Friday, May 24, 2024 5:23 AM IST
മലപ്പുറം: സഹകരണ പെന്ഷന് പരിഷ്കരണ റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തില്‍ സഹകരണ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്റെ 25 ശതമാനത്തിലധികം കുറയാത്ത സംഖ്യ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് പി. ഉബൈദുള്ള എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കോഓപറേറ്റീവ് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. പി. മോയിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്.
ട്രഷറര്‍ വി.മുഹമ്മദ് കുട്ടി, കെ. രവീന്ദ്രന് പോത്തുകല്‍, എ.ടി. ഷൗക്കത്തലി, പി. അബ്ദുല്‍ സലാം, ഉമ്മര്‍ പൂക്കോട്ടൂര്‍, വി.പി. അബു, കെ.പി. ലൈല, ഹംസ മമ്പുറം, സി. അബ്ദുറഹിമാന്, മൊയ്തീന് മൂപ്പന്, സി.ടി. ഉണ്ണീന്‍ എന്നിവര്‍ സംസാരിച്ചു.