‘അനധികൃത മൊബൈല്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടയണം’
1424610
Friday, May 24, 2024 5:23 AM IST
മലപ്പുറം: ജനറല്‍ എൻജിനീയറിംഗ് മേഖലയില്‍ ഭീഷണിയായ ലൈസന്‍സ് ഇല്ലാത്ത മൊബൈല്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷന് (കെഐഎഫ്ഇയുഎ ) കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
എ.പി. അനില്‍കുമാര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് അമീര്‍ പാതാരി, വ്യാപാരി വ്യവസായി ജില്ലാ പ്രിസഡന്റ് കെ.സുബ്രഹ്മണ്യന്,വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അക്രം ചുണ്ടയില്‍,
കെഐഎഫ്ഇയുഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. ഉണ്ണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ടി. മുഹമ്മദ് ഹനീഫ, സിദ്ദീഖ് മുല്ത്താന് ,ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ മലപ്പുറം, സലാം അരീക്കോട് , ഒ.സുബ്രഹ്മണ്യന്, ജില്ലാ സെക്രട്ടറി കെ.പി. വാസുദേവന്‍, ട്രഷറര്‍ കെ.വൈ. ബിജു എന്നിവർ സംസാരിച്ചു.