ടാറിംഗ് നടത്തി ഒരാഴ്ചക്കകം റോഡ് തകർന്നു
1424604
Friday, May 24, 2024 5:23 AM IST
വണ്ടൂർ: റീ ടാറിംഗ് നടത്തി ഒരാഴ്ചയ്ക്കകം റോഡ് തകർന്നതായി പരാതി. വണ്ടൂർ തൊണ്ടിയിൽ ടിപ്പുസുൽത്താൻ റോഡാണ് തകർന്നത്.
റോഡ് തകർച്ചക്ക് കാരണം പ്രവൃത്തിയിലെ അഴിമതിയാണന്നും നിർമാണത്തിന് ആവശ്യത്തിന് ടാറ് ഉപയോഗിച്ചിട്ടില്ലന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം സമീപത്തെ ക്രഷറിയിലേക്ക് വലിയ ലോറികൾ പോയതോടെയാണ് റോഡ് തകർന്നതെന്നാണ് പ്രവൃത്തി നടത്തിയ കരാറുകാരൻ നൽകുന്ന വിശദീകരണം.