ആശുപത്രിയിലേക്കു ഫാനുകള്‍ നല്കി
1424202
Wednesday, May 22, 2024 5:48 AM IST
വണ്ടൂര്‍: നടന് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ കൈമാറി. ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് വണ്ടൂര്‍ ഏരിയ കമ്മിറ്റിയും വണ്ടൂര്‍, വാണിയമ്പലം, പൂക്കോട്ടുംപാടം, എടക്കര യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഫാനുകള്‍ നല്‍കിയത്.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ. ദിലീപ് മോഹന്‍, ജില്ലാ എക്സിക്യൂട്ടീവ് കെ.വി. പ്രവീണ്‍, ഏരിയ കമ്മിറ്റി ഭാരവാഹി പി.കെ. സുധാകരന്, വണ്ടൂര്‍ യൂണിറ്റ് ഭാരവാഹികളായ എം. രാഹുല്‍, സി.വി വിഷ്ണു, എന്‍. ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.