അമ്പലപ്പടി ബൈപാസ് വീണ്ടും തകര്‍ന്നു
1424200
Wednesday, May 22, 2024 5:48 AM IST
വണ്ടൂര്‍: കഴിഞ്ഞ വര്‍ഷം അറ്റകുറ്റപണികള്‍ നടത്തിയ വണ്ടൂര്‍ അമ്പലപ്പടി ബൈപാസ് വീണ്ടും തകര്‍ന്നു. റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ചെളി വെള്ളം നിറഞ്ഞതോടെ ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
മഞ്ചേരി റോഡില്‍ നിന്നു നിലമ്പൂര്‍ റോഡിലേക്ക്, വണ്ടൂര്‍ അങ്ങാടിയിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ എളുപ്പത്തില്‍ സഞ്ചരിക്കുന്നതിനുള്ള റോഡാണ് തകര്‍ന്നിരിക്കുന്നത്. റോഡിലെ കുഴികളില്‍ ചെളിവെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയില്ല.