സാമ്പത്തിക തർക്കം: മധ്യവയസ്കയുടെ തലയിൽ പെട്രോൾ ഒഴിച്ചയാൾ അറസ്റ്റിൽ
1417399
Friday, April 19, 2024 5:59 AM IST
പെരിന്തൽമണ്ണ: സാമ്പത്തിക തർക്കത്തെ തുടർന്ന് മധ്യവയസ്കയുടെ തലയിൽ പെട്രോൾ ഒഴിച്ചയാളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊന്യാകുർശി കുന്നുമ്മൽ മുജീബി( 38) നെയാണ് അറസ്റ്റ് ചെയ്തത്. അരക്ക്പറമ്പിന് സമീപമുള്ള പ്രദേശത്തെ സ്ത്രീക്ക് നേരെയാണ് പരാക്രമമുണ്ടായത്. മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം.
കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയാണ് പെട്രോൾ ഒഴിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി മുജീബ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന്,പെരിന്തൽമണ്ണ സറ്റേഷനിൽ കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.