പാടശേഖരം കത്തിനശിച്ചു
1417158
Thursday, April 18, 2024 5:50 AM IST
നിലമ്പൂര്‍: ചേലോട് രണ്ടു ഏക്കര്‍ പാടശേഖരം കത്തിനശിച്ചു. ഇന്നലെ ഉച്ചക്കു രണ്ടരയോടെയാണ് പാടശേഖരത്തിന് തീപിടിച്ചത്.
നിലമ്പൂര്‍ അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിലാണ് തീയണച്ചത്. സൈഫു, ഭാസ്ക്കരന്‍ എന്നിവരുടെ പാടശേഖരമാണ് കത്തി നശിച്ചത്.റബര്‍ തോട്ടത്തിനും തെങ്ങിന് തോട്ടത്തിനുമിടയിലാണ് പാടശേഖരം.
മൂന്നു അടിയിലേറെ ഉയരത്തില്‍ പുല്ലുകള്‍ ഉള്‍പ്പെടെ വളര്‍ന്നു നിന്ന പാടശേഖരത്തിലുണ്ടായ തീപിടിത്തത്തില്‍ അണലി, ചേര ഉള്‍പ്പെടെയുള്ള ജീവികള്‍ ചത്തു.
കാട്ടുപന്നികള്‍ ഉള്‍പ്പെടെ തീയണക്കുന്നതിനിടയില്‍ ഓടി രക്ഷപ്പെട്ടു. നിലമ്പൂര്‍ അഗ്നിരക്ഷാ യൂണിറ്റ് സ്റ്റേഷന് മാസ്റ്റര്‍ ബാബുരാജിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.