വൈദ്യുത കണക്ഷന് നല്‍കുന്നതിലെ കാലതാമസം; പൊതുതെളിവെടുപ്പ് ഇന്ന്
1416679
Tuesday, April 16, 2024 6:24 AM IST
മലപ്പുറം: തിരൂര്‍ ഇലക്ട്രിക് സര്‍ക്കിളില്‍ വൈദ്യുത കണക്ഷന് നല്‍കുന്നതിലുണ്ടാകുന്ന കാലതാമസം സംബന്ധിച്ചും വോള്‍ട്ടേജ് ക്ഷാമം മൂലം രാത്രി സമയങ്ങളിലുണ്ടാകുന്ന അനധികൃത വൈദ്യുതി നിയന്ത്രണങ്ങള്‍ സംബന്ധിച്ചും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് പൊതുജനങ്ങള്‍ക്കായി തെളിവെടുപ്പ് നടത്തുന്നു.
ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലത്തെ കമ്മീഷൻ ആസ്ഥാനത്തെ കോര്‍ട്ട് ഹാളിലാണ് തെളിവെടുപ്പ്. തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ താത്പര്യമുള്ളവർ [email protected] എന്ന ഇ മെയില്‍ മുഖേന പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം.
തപാൽ മുഖേനയും ഇമെയില്‍ വഴിയും പൊതുജനങ്ങള്‍ക്ക് എഴുതി തയ്യാറാക്കിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെപിഎഫ്സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ അയക്കണം.