രാഹുല്‍ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍
1416331
Sunday, April 14, 2024 5:18 AM IST
വണ്ടൂര്‍: വണ്ടൂര്‍: പോരൂര്‍ ചെറുകോട് അങ്ങാടിയില്‍ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെയാണ് ചാണ്ടി ഉമ്മന്‍ ചെറുകോട് അങ്ങാടിയിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ടത്.
അങ്ങാടിയിലെ മുഴുവന്‍ വ്യാപാരികളോടും ഓട്ടോ, ടാക്സി തൊഴിലാളികളോടും നാട്ടുകാരോടും ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്‍ഥിച്ചു. എഐസിസി മെംബര്‍ ഇ. മുഹമ്മദ്കുഞ്ഞി, കെപിസിസി മെംബര്‍ പി. വാസുദേവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ അഷ്റഫ് കന്നങ്ങാടന്‍,
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജേഷ് നെച്ചികോടന്, അറക്കല്‍ സക്കീര്‍ ഹുസൈന്, റഹീം മൂര്ക്കന്, വി. റാഷിദ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.