എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍
1416176
Saturday, April 13, 2024 5:31 AM IST
നിലമ്പൂര്‍: വില്‍പ്പനക്കായി കാറില്‍ കടത്താന്‍ ശ്രമിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നു പിടികൂടി. വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശികളായ നാനാക്കല്‍ ഉവൈസ് (32), കൊരമ്പയില്‍ റഹീസ് (33) എന്നിവരെയാണ് നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ സി. ഗിരീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നു 12.55 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രത്യേക കാരിയര്‍മാര്‍ മുഖേന മലപ്പുറം ജില്ലയിലേക്കു സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എംഡിഎംഎ കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്റുമാരെ കുറിച്ചും ജില്ലാ പോലീസ് മേധാവി.എസ്.ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 10 മണിയോടെ നിലമ്പൂര്‍ കോടതിപ്പടിയിലെ സ്വകാര്യ ലോഡ്ജിലേക്ക് പോകുന്ന റോഡില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. പ്രവാസികളായ ഇരുവരും അടുത്തിടെ നാട്ടിലെത്തിയാണ് എംഡിഎംഎ കച്ചവടത്തിലേക്ക് തിരിഞ്ഞത്. എംഡിഎംഎ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ഉവൈസിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കോടതിയില്‍ ഹാജരാക്കും. വിപണിയില്‍ അരലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നാണ് പ്രതികളില്‍ നിന്നു പിടികൂടിയത്. സിപിഒ എം. സുമേഷ്, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേണ സംഘത്തിലുണ്ടായിരുന്നു.