ജില്ലാ കളക്ടറുടെ അഭിനന്ദന പത്രം കൈമാറി
1415960
Friday, April 12, 2024 5:11 AM IST
നിലമ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്വിഇഇപി) പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭിന്നശേഷി വിഭാഗ ജില്ലാ അംബാസിഡര്‍ ആയ സി.എച്ച്. മാരിയത്തിന് ജില്ലാ കളക്ടറുടെ അഭിനന്ദന പത്രം, ഉപഹാരങ്ങള്‍ എന്നിവ തഹസില്‍ദാര്‍ എസ്.എസ്. ശ്രീകുമാര്‍ കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. പ്രമോദ്, എസ്. ബിനു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.