ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ ദമ്പതികള്‍ നിര്യാതരായി
1415849
Thursday, April 11, 2024 11:26 PM IST
എടക്കര: ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ ദമ്പതികള്‍ നിര്യാതരായി. എടക്കര ഗവ. ഹൈസ്കൂളിന് സമീപത്തെ ക്യാപ്റ്റന്‍ ഹെയര്‍ കട്ടിംഗ് ഉടമ വെള്ളാരംകുന്നിലെ പുളക്കുളങ്ങര അഹമ്മദ് കുട്ടിയും(72), ഭാര്യ സുഹറാബിയുമാണ് (68) ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ നിര്യാതരായത്.
ബുധൻ പുലര്‍ച്ചെ 5.30ന് അഹമ്മദ് കുട്ടിയും 6.30ന് സുഹറാബിയും മരണപ്പെടുകയായിരുന്നു. രോഗബാധിതയായി കിടപ്പിലായിരുന്നു സുഹറാബി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരേ കബറില്‍ മറവ് ചെയ്തു. മക്കൾ: ജാഷി, റഷീദ്, സെമീറ. മരുമക്കള്‍: കുഞ്ഞുമുഹമ്മദ്, ഹഫ്സത്ത്, ഷാഹിന.