തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കില്‍ സമരമെന്ന്
1415754
Thursday, April 11, 2024 5:33 AM IST
മലപ്പുറം: സിഐടിയു സംസ്ഥാന കൗണ്‍സില്‍ അംഗവും ഓള് കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന് (സിഐടിയു) ജില്ലാ സെക്രട്ടറിയും ഫെഡറേഷന് സംസ്ഥാന ഭാരവാഹിയുമായ കെ. ഗോവിന്ദന്‍കുട്ടി ഉള്‍പ്പെടെ നാല് തൊഴിലാളികളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാത്തപക്ഷം സംസ്ഥാനത്തെ പാചക വിതരണ രംഗത്തെ തൊഴിലാളികള്‍ ജോലിയില്‍ നിന്നു വിട്ടുനിന്നു പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള് കേരള ഗ്യാസ് ഏജന്‍സിസ് തൊഴിലാളി യൂണിയന് (സിഐടിയു)സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. ആന്റണി ആലപ്പുഴ ഐഒസി അധികൃതര്‍ക്കും കരാറുകാരനും നല്കിയ നിവേദനത്തില്‍ മുന്നറിയിപ്പ് നല്കി.