ക്രി​ക്ക​റ്റ് ടീം ​ തെ​ര​ഞ്ഞെ​ടു​പ്പ് 12ന്
Tuesday, April 9, 2024 7:09 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് എ​ന്‍​എ​സ്കെ ട്രോ​ഫി ടി20 ​ഓ​ള്‍ കേ​ര​ളാ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള മ​ല​പ്പു​റം ജി​ല്ലാ സീ​നി​യ​ര്‍ പു​രു​ഷ ടീ​മി​ന്‍റെ സെ​ല​ക്ഷ​ന്‍ 12നു ​രാ​വി​ലെ ഒ​മ്പ​തി​നു പെ​രി​ന്ത​ല്‍​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ 23 വ​യ​സി​നു താ​ഴെ​യു​ള്ള വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സെ​ല​ക്ഷ​നും അ​ന്നേ​ദി​വ​സം രാ​വി​ലെ ഒ​മ്പ​തി​നു ഇ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. 23 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍ 2001 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​ന്നേ ദി​വ​സം രാ​വി​ലെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും ക്രി​ക്ക​റ്റ് യൂ​ണി​ഫോ​മും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സും സ​ഹി​തം എ​ത്ത​ണ​മെ​ന്നു ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.