സ്കൂട്ടറില്‍ കഞ്ചാവ് കടത്ത്: യുവാവിന് പത്തു വര്‍ഷം കഠിന തടവ്
1415324
Tuesday, April 9, 2024 7:09 AM IST
മഞ്ചേരി: സ്കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ യുവാവിനെ മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി പൂല്ലൂര്‍ ചെവിടംകുഴി സല്‍മാനുല്‍ ഫാരിസി(38)നെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 22ന് തിരുവാലി ചെള്ളിത്തോടുവച്ച് കാളികാവ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.ഷിജുമോനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് .
ഇയാളില്‍ നിന്നു 30 കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു. മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കെ.എസ്. നിസാം ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.