ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറെ അനുമോദിച്ചു
1397008
Sunday, March 3, 2024 4:57 AM IST
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച വി.രാമനാഥനെ അനുമോദിച്ചു. വെട്ടത്തൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ കമ്മറ്റി അംഗം എം.എ. അജയകുമാർ മൊമെന്റോ നൽകി ആദരിച്ചു.
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.മൻസൂർ വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. സിപിഐ പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി ഇ. പ്രകാശൻ, മണ്ഡലം കമ്മിറ്റി അംഗം സുന്ദരൻ പച്ചീരി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, വി.വേലായുധൻ, ടി.കെ. അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു.