‘ഭീകര സംഘടനയായ എസ്എഫ്ഐയെ നിരോധിക്കണം’
1397005
Sunday, March 3, 2024 4:52 AM IST
നിലമ്പൂര്‍: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എസ്എഫ്ഐയെ ഭീകര സംഘടന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരോധിക്കണമെന്ന് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. യോഗം വി.എ. കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. എ. ഗോപിനാഥ്, എം.കെ. ബാലകൃഷ്ണന്, അമീര്‍ പൊറ്റമ്മല്‍, ഷെറി ജോര്‍ജ്, ടി.സുരേഷ്, സുരേഷ് തോണിയില്‍, സൈഫു ഏനാന്തി എന്നിവര്‍ പ്രസംഗിച്ചു.