മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1396912
Saturday, March 2, 2024 10:52 PM IST
എടക്കര: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി ചെരുവിളകത്ത് സലീമിന്റെ മകന് അബ്ദുല്‍ റഹീമാണ് (32) മരിച്ചത്. ലോറി ഡ്രൈവറായിരുന്ന ഇയാള്‍ പോത്തുകല്ലിലെ കൂള്‍ബാറില്‍ നിന്നും ജ്യൂസ് കഴിച്ചതിനെത്തുടര്‍ന്നാണ് മഞ്ഞപ്പിത്ത ബാധ ഉണ്ടായത്.
അബ്ദുള്‍ റഹീമിന്റെ മരണത്തോടെ മേഖലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പൊട്ടന്‍തരിപ്പ പുത്തന്‍വാരിയത്ത് സജിത്ത് (47), പോത്തുകല്ല് സ്വദേശി പുളിക്കത്തറ മാത്യു എബ്രഹാം എന്ന പൊന്നച്ചന് (61) എന്നിവരാണ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്.
രോഗം ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റഹീമിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് ഇയാള്‍ മരണപ്പെട്ടത്. ഭാര്യ: റുക്സാന. മക്കള്‍: അംന, മിന്‍ഹ, അമീന്. മാതാവ്: റുഖിയ.