1062 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി; പെരിന്തല്‍മണ്ണയില്‍ ലൈഫ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
1396849
Saturday, March 2, 2024 5:10 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ പിഎംഎവൈ (നഗരം) ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും ഫീല്‍ഡ് തല കാമ്പയിന്റെ സമാപനവും സംഘടിപ്പിച്ചു. അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു.
നഗരസഭയില്‍ പത്ത് ഡിപിആറുകളിലായി 1381 വീടുകള്‍ അനുവദിച്ചതില്‍ 1062 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഭൂരഹിത, ഭവന രഹിതരായ 400 ഗുണഭോക്താക്കള്‍ക്കു ഒലിങ്കരയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും 300 കുടുംബങ്ങള്‍ താമസം ആരംഭിച്ചതായും ചെയര്മാന് അറിയിച്ചു. വൈസ് ചെയര്മാന് നസീറ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍ മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, ഉണ്ണികൃഷ്ണന്, അമ്പിളി, മന്‍സൂര്‍ നെച്ചിയില്‍, നഗരസഭ സെക്രട്ടറി ജി. മിത്രന്, നഗരസഭ കൗണ്‍സിലര്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷെര്‍ലിജ എന്നിവര്‍ പ്രസംഗിച്ചു.
ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന് മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ചും പിഎംഎവൈ ലൈഫ് എസ്ഡിഎസ് വി. മുഹമ്മിസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കുടുംബശ്രീ രംഗശ്രീ തീയേറ്റര്‍ ഗ്രൂപ്പിന്റെ "വീട് ഒരു സ്വര്‍ഗം’ എന്ന നാടകവും അരങ്ങേറി.