തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു വീണു മരിച്ചു
1396685
Friday, March 1, 2024 10:17 PM IST
എടക്കര: തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു വീണു മരിച്ചു. വഴിക്കടവ് മരുത വേങ്ങാപ്പാടം കോറങ്ങയില് നാരായണന്റെ മകന് ശിവദാസന്‍ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൂക്കോട്ടുംപാടം വേങ്ങാപരതയിലാണ് അപകടം.
സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തെ തെങ്ങില്‍ കയറുന്നതിനിടെ തൂങ്ങി കിടന്ന ഓല വലിച്ചു താഴെയിടുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. താഴെവീണ ശിവദാസനെ ഉടന്‍ നാട്ടുകാര്‍ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. ഭാര്യ: വിസ്മയ. മക്കള്‍: അമയ, അമിത്. മാതാവ്: വിലാസിനി. മൃതദേഹം ഇന്നു ഒമ്പതിന് സംസ്കരിക്കും.