സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടത്തി
1396630
Friday, March 1, 2024 5:10 AM IST
നിലമ്പൂര്‍: ഇടിവണ്ണ സെന്റ് തോമസ് എയുപിസ്കൂള്‍ 42-ാമത് വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രഥമാധ്യാപകന് യാത്രയയപ്പും നല്കി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളങ്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കൂമ്പക്കില് അധ്യക്ഷത വഹിച്ചു.
ഫാ. ഡൊമിനിക് വള കൊടിയില്‍, ചാലിയാര്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുമയ്യ പൊന്നാം കടവന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ തോണിയില്‍ സുരേഷ്, ബീനാ ജോസഫ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് നൗഷാദ്, ഇടിവണ്ണ ഗവ. എല്‍പി സ്കൂള്‍ പ്രഥമാധ്യാപകന് കെ.പി. വിനോദ് കുമാര്‍, പിടിഎ പ്രസിഡന്റ് സോയി ചെറിയാന്, സ്കൂള്‍ ലീഡര്‍ ഇ. മിന്‍ഹ, അധ്യാപകരായ നിഷ ജോണ്‍, ബിന്ദു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷമായി സ്കൂളില്‍ പ്രഥമാധ്യാപകനായ സെബാസ്റ്റ്യന്‍ ആന്റണി 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ വിരമിക്കുകയാണ്. തനിക്ക് നല്കിയ യാത്രയയപ്പിന് സെബാസ്റ്റ്യന്‍ ആന്റണി മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.