‘പെരിന്തൽമണ്ണ ഓരാടം പാലം ബൈപാസ് യാഥാർഥ്യമാക്കുക’
1396627
Friday, March 1, 2024 5:10 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എത്രയും വേഗത്തിൽ ഓരാടം പാലം മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണ മെട്രോ റെജിൻസിയിൽ വച്ച് നടന്ന കെജിഒഎ പെരിന്തൽമണ്ണ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. സുജാത അധ്യക്ഷയായി.
സെക്രട്ടറി ടി.കെ. ഷമീർ ബാബു പ്രവർത്തന റിപ്പോർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രസ്ന കളപ്പാടൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി രസ്ന കടപ്പാടൻ ( പ്രസിഡന്റ് ) ടി. ഷമീർ ബാബു, (സെക്രട്ടറി) പി.കെ. നാരായണൻ (ട്രഷറർ ), വൈസ് പ്രസിഡന്റുമാരായി കെ. മുരളി , മിഥുൻ എന്നിവരെയും, ജോയിൻ സെക്രട്ടറിമാരായി, സി.കെ. വത്സൻ , സഞ്ജയ് എന്നിവരെയും തിരഞ്ഞെടുത്തു.