മാര്‍ത്തോമ കോളജില്‍ നവീകരിച്ച സാങ്കേതിക സൗകര്യങ്ങളുടെ ഉദ്ഘാടനം
1396113
Wednesday, February 28, 2024 4:53 AM IST
എടക്കര: ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ സഹകരണത്തോടെ നവീകരിച്ച സാങ്കേതിക സൗകര്യങ്ങളുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്ക്കോപ്പ നിര്‍വഹിച്ചു.
എന്‍ഡവര്‍ എംടിസി അലുംനി ഇനിഷ്യേറ്റീവ് എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന സമാഹരിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് 12 ക്ലാസ് മുറികളില്‍ സ്മാര്‍ട്ട് ബോര്‍ഡ്, വാട്ടര്‍കൂളര്‍, സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് പുതിയതായി സ്ഥാപിച്ചത്. കാലിക്കട്ട് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് കെ.സി. മുരളീധരന് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ്, ബര്‍സാര്‍ റവ. എസ്. ജോര്‍ജ്, ഡോ. എം.ബി. ഗോപാലകൃഷ്ണന്, പ്രഫ. തോമസ് കെ. ജോര്‍ജ്, എം. അബ്ദുള്‍ സലാം, ഡോ. എം. അബ്ദുറഹ്മാന്, ഡോ. ടി.എം. ജോര്‍ജ്, ആയിഷ, റഷീദ് എന്നിവര്‍ പ്രസംഗിച്ചു.