അയ്യപ്പന് വധക്കേസ് : ജാമ്യാപേക്ഷ കോടതി തള്ളി
1395899
Tuesday, February 27, 2024 6:56 AM IST
മഞ്ചേരി : ഭാര്യാപിതാവിനെ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
വള്ളുവമ്പ്രം മേല്‍മുറി പുല്ലാര കൊറളിക്കാടന് പ്രിനോഷി(49)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജ് കെ. സനില്‍കുമാര്‍ തള്ളിയത്. 2023 ഡിസംബര്‍ 14ന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ഭാര്യയുടെ വീട്ടിലെത്തിയതായിരുന്നു പ്രിനോഷ്. ഭാര്യ രജനിയുമായി വാക്കു തര്‍ക്കമുണ്ടാവുകയും ഇതിലിടപ്പെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറ്റിലും തലയിലുമാണ് കുത്തേറ്റത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
പ്രിനോഷിന്റെ ഭാര്യ രജനിക്കും കുത്തേറ്റിരുന്നു. സംഭവ ശേഷം രക്ഷപ്പെട്ട പ്രതിയെ പുലര്‍ച്ചെ മൂന്നു മണിയോടു കൂടി മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നു പോലീസ് പിടികൂടുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രിനോഷിനെ ഡിസംബര്‍ 20ന് മഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.