മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം: കെഎസ്എസ്പിയു
1395644
Monday, February 26, 2024 1:20 AM IST
അങ്ങാടിപ്പുറം: വയോജനങ്ങളുടെ പരിപാലനത്തിലും സംരക്ഷണത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കേരള സ്്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) അങ്ങാടിപ്പുറം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ നല്‍കിയിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. 2024 ജൂലൈ ഒന്ന് പ്രാബല്യത്തില്‍ പെന്ഷന് പരിഷ്കരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുക, പെന്ഷന് പരിഷ്കരണ കുടിശിക അനുവദിക്കുക,
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ക്ഷാമബത്ത ഗഡുക്കള്‍ സംസ്ഥാന പെന്‍ഷന്‍കാര്‍ക്കും മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, വളാഞ്ചേരി അങ്ങാടിപ്പുറം റോഡിലെ ശേഷിക്കുന്ന ഭാഗം
നവീകരിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുവദിച്ച് കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കുക, രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് വരെ സര്‍വീസ് നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വി. കുമാരന്എഴുത്തച്ഛന് മാസ്റ്ററുടെ പേരില്‍ കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂളില്‍ സജ്ജമാക്കിയ നഗറില്‍ ബ്ലോക്ക് പ്രസിഡന്റ് എം. സേതുമാധവന് പതാകയുയര്‍ത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. വാസുദേവന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.പി. വര്‍ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മങ്കട ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സി.പി. മോഹനന്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.എ. ആന്റണി, മൂര്‍ക്കനാട് യൂണിറ്റ് പ്രസിഡന്റ് പി.എം. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ബ്ലോക്ക് പ്രസിഡന്റ് എം. സേതുമാധവന്റെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ചേര്‍ന്നു.
എം. സേതുമാധവന് പ്രസിഡന്റ്, എം. യശോധരന് സെക്രട്ടറി, എം. മുകുന്ദന് ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു. 25 അംഗ ബ്ലോക്ക് കമ്മിറ്റിയെയും 18 ജില്ലാ കൗണ്‍സിലര്‍മാരെയും തെരെഞ്ഞെടുത്തു.