കൊ​ണ്ടോ​ട്ടി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​റി​ഞ്ഞു 11 പേ​ര്‍​ക്ക് പ​രി​ക്ക്
Monday, February 26, 2024 1:20 AM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ബൈ​പ്പാ​സ് റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് ന​ടു​റോ​ഡി​ല്‍ മ​റി​ഞ്ഞു. കൊ​ണ്ടോ​ട്ടി ടൗ​ണി​ല്‍ മേ​ല​ങ്ങാ​ടി​ത​ങ്ങ​ള്‍​സ് റോ​ഡ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി ശ്രീ​കൃ​ഷ്ണ കു​മാ​ര്‍(48) പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലും മു​ണ്ട​ക്കു​ളം സ്വ​ദേ​ശി ന​ജീ​ബ്(38) മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

ഫ​റോ​ക്ക് മ​ണ്ണൂ​ര്‍ വ​ള​വ് അ​ജു​ന്‍ നാ​ദ്(25), പാ​ല​ക്കാ​ട് സു​നി​ല്‍​കു​മാ​ര്‍(29), മ​ണ്ണാ​ര്‍​ക്കാ​ട് സു​ബ്ര​ഹ്മ​ണ്യ​ന്‍(62), മ​ണ്ണാ​ര്‍​ക്കാ​ട് ഹ​ര്‍​ഷ(22), മ​ണ്ണാ​ര്‍​ക്കാ​ട് ഗി​രി​ജ(58), മ​ല​പ്പു​റം ദി​യ(19), പാ​ല​ക്കാ​ട് കൃ​ഷ്ണ​ദാ​സ്(40), പ​ട്ടി​ക്കാ​ട് അ​ഹ​മ്മ​ദ് അ​ക്രം(19), ഒ​ള​വ​ട്ടൂ​ര്‍ സീ​ത(51) എ​ന്നി​വ​രെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല

ഗു​രു​ത​ര​മ​ല്ല. പാ​ല​ക്കാ​ട് നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ്വ​കാ​ര്യ​ബ​സി​ന്‍റെ പി​റ​കി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി കൊ​ണ്ടോ​ട്ടി​യി​ല്‍ മേ​ല​ങ്ങാ​ടി ത​ങ്ങ​ള്‍​സ് റോ​ഡ് ജം​ഗ്ഷ​നി​ല്‍ വ​ച്ച് സി​ഗ്ന​ല്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി നി​യ​ന്ത്ര​ണം വി​ട്ട് ന​ടു​റോ​ഡി​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു.

ബ​സി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​രു​ന്നു. റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളും സ​മീ​പ​ത്ത് ജ​ന​ങ്ങ​ളും ക​ച്ച​വ​ട​ക്കാ​രും കു​റ​വാ​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ഉ​യ​ര​മു​ള്ള ഡി​വൈ​ഡ​റി​ലേ​ക്കു ക​യ​റി​യ​തോ​ടെ ആ​ടി ഉ​ല​ഞ്ഞ ബ​സ് നി​ല​തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​താ​നും സ​മ​യം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്നു വാ​ഹ​ന​ങ്ങ​ള്‍ പ​ഴ​യ​ങ്ങാ​ടി റോ​ഡ് വ​ഴി തി​രി​ച്ചു​വി​ട്ടു.