ഏഴര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
1395336
Sunday, February 25, 2024 5:00 AM IST
കൊണ്ടോട്ടി: കൊണ്ടോട്ടി കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ ബര്‍ധമാന്‍ മന്‍ഡേശ്വര്‍ സ്വദേശികളായ അസ്ഫര്‍ അലി (32), മക്ബുല്‍ ഷെയ്ക്ക് (36) എന്നിവരാണ് പിടിയിലായത്. ബംഗാളില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് അസ്ഫര്‍ അലി ട്രെയിന്‍ മാര്‍ഗം കഞ്ചാവ് നാട്ടിലെത്തിച്ചത്.
തുടര്‍ന്ന് കൊണ്ടോട്ടി നീറ്റാണിമ്മല്‍ എന്ന സ്ഥലത്തു വച്ച് ഇവ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. നാട്ടില്‍ നിന്നു കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് വന്‍ തോതില്‍ ഇവര്‍ തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. കൊണ്ടോട്ടി കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. പിടിയിലായ അസ്ഫര്‍ അലി ബംഗാളില്‍ കൊലപാതക ശ്രമക്കേസില്‍ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പകര്‍ ദീപകുമാര്‍, സബ്ഇന്‍സ്പെക്ടര്‍ സൂരജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബ്രഹ്മണ്യന്, അജിത്ത്, ഹരിലാല്‍ എന്നിവരും ഡാന്‍സഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.