സൗജന്യ ഫാബ്രിക്-ഗ്ലാസ് പെയിന്റിംഗ് പരിശീലനം
1394957
Friday, February 23, 2024 7:44 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലൈഫ് ലോംഗ് ലേർണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചേമഞ്ചേരിയിലെ പൂക്കാട് കലാലയവുമായി സഹകരിച്ച് പത്ത് ദിവസത്തെ ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് പരിശീലനം നൽകുന്നു. 27 മുതൽ തുടങ്ങുന്ന പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പരിശീലനാവശ്യമായ സമഗ്രഹികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. ഫോൺ: 9349735902, 9497830340.