മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മരണപ്പെട്ടു
1394786
Thursday, February 22, 2024 11:43 PM IST
പാങ്ങ്: മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മരണപ്പെട്ടു. കളപ്പുലാൻ ശംസുദ്ധീന്റെ മകനും പാങ്ങ് വാഴേങ്ങൽ എഎംഎൽപി സ്കൂളിലെ വിദ്യാർഥിയുമായ മുഹമ്മദ് ഷാസാൻ ആണ് മരണപ്പെട്ടത്.
സ്കൂളിൽ നിന്നും മടങ്ങിവന്ന കുട്ടി വീടിനു സമീപത്തുള്ള കുളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ പടപ്പറമ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പിതാവ് ശംസുദ്ധീൻ വിദേശത്താണ്. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും .