ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് സമീപം തീപിടിത്തം
1394696
Thursday, February 22, 2024 4:40 AM IST
കാളികാവ് : ചോക്കാട് കോട്ടപ്പുഴക്ക് സമീപം വാളക്കുളത്ത് ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് സമീപം തീപിടിത്തം. ഫാക്ടറിക്ക് ഉള്ളിലേക്ക് തീ പടരാതിരുന്നതിനാല്‍ ദുരന്തമൊഴിവായി. നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ ഫര്ണിച്ചര്ശാലയോട് ചേര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ അടുത്തുള്ള കാടുകള്‍ കത്തി നശിച്ചു.
നിലമ്പൂരില്‍ നിന്നു രണ്ടു അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. തൊഴിലാളികളും അഗ്നിശമന സേനയും ചേര്‍ന്നു തീയണച്ചു. ഫാക്ടറിയുടെ പുകക്കുഴലില്‍ നിന്നു തീ പടര്‍ന്നതാകാനാണ് സാധ്യത.