ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ 60 മണിക്കൂര്‍ രാപ്പകല്‍ സമരം ആരംഭിച്ചു
1394693
Thursday, February 22, 2024 4:40 AM IST
മലപ്പുറം : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മുഴുവന്‍ വേക്കന്‍സികളിലേക്കും നിയമനം നടത്തുക, ബി.സി. നിയമനം പിന്‍വലിക്കുക, റിക്കവറി ഏജന്റുമാരെ പിന്‍വലിക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം മലപ്പുറത്തെ ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ ആരംഭിച്ചു.
23 ന് വൈകുന്നേരം അഞ്ചു വരെ തുടര്‍ച്ചയായ 60 മണിക്കൂറാണ് സമരം നടക്കുക. 23ന് സംസ്ഥാന വ്യാപകമായി ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുകയും ചെയ്യും.കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബദറുന്നീസ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സനില്‍ബാബു, ബെഫി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രന്, എന്‍.എല്‍. പ്രേമലത(ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി),
സി. ഗോവിന്ദന്‍കുട്ടി (കെജിബിആര്‍എഫ് പ്രസിഡന്റ്), കെ.ടി. അനില്‍ കുമാര്‍(കെബിഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി), സി. രാജീവന് (എഐആര്‍ആര്‍ബിഇഎ അഖിലേന്ത്യാ പ്രസിഡന്റ്), പി. രാജേഷ് (കെജിബിഒയു ജനറല്‍ സെക്രട്ടറി), എന്‍. ശിവശങ്കരന് (എന്‍ജിഒ യൂണിയന് ) തുടങ്ങിയവര്‍ പ്രസംഗിച്ചു.