ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഭൂമി ഏറ്റെടുക്കല്‍: അദാലത്ത് നടത്തി
1394263
Tuesday, February 20, 2024 7:40 AM IST
മഞ്ചേരി: പാലക്കാട് കോഴിക്കോട് ദേശീയപാത (ഗ്രീന്‍ഫീല്‍ഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാത്ത ഭൂഉടമകള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു.
മഞ്ചേരി ടൗണ്‍ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ എ. രാധയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 304 പരാതികള്‍ പരിഗണിച്ചു. 129 പരാതികള്‍ തീര്‍പ്പാക്കി. അനന്തരവകാശ സര്‍ട്ടിഫിക്കറ്റ്, പട്ടയം ലഭിക്കേണ്ട പരാതികള്‍ തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിലാണ് പരാതികള്‍ സ്വീകരിച്ചത്. സ്പെഷല്‍ തഹസില്‍ദാര്‍മാരായ പി.വി. ദീപ, പി.എം. സനീറ, സി. വല്ലഭന്, വില്ലേജ് ഓഫീസര്‍മാര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, സബ് രജിസ്ട്രാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഏറനാട്, കൊണ്ടോട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.