ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1376258
Wednesday, December 6, 2023 10:26 PM IST
എടക്കര: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഴിക്കടവ് പൂവത്തിപൊയില്‍ കരുവാത്ത് ഹംസ സല്‍മത്ത് ദമ്പതികളുടെ മകന് സാജര്‍ (21) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരണം.
ഓഗസ്റ്റ് 21 ന് മമ്പാട് പുളിക്കലൊടി കമ്പനിപ്പടിക്ക് സമീപം പുലര്‍ച്ചെ രണ്ടരക്കാണ് അപകടമുണ്ടായത്. ബൈക്കില്‍ സാജറിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പൂവത്തിപൊയില്‍ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിന്റെ മകന് ഷഹലുദീന് (24) അപകട ദിവസം മരണപ്പെട്ടിരുന്നു. സാജറിന്റെ സഹോദരങ്ങള്‍: സനാഹുല്, സജ്ന. കബറടക്കം ഇന്നു പൂവത്തിപൊയില്‍ വലിയ ജുമാമസ്ജിദില്‍.