ഭാരതീയ വിദ്യാനികേതന്‍ കലാമേള സമാപിച്ചു
1375563
Sunday, December 3, 2023 7:11 AM IST
പെരിന്തല്‍മണ്ണ: രണ്ടു ദിവസങ്ങളിലായി നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളക്ക് തിരശീല വീണു. ശിശുവിഭാഗത്തില് (എല്‍പി) 66 പോയിന്റുമായി സാന്ദീപനി വിദ്യാനികേതന്‍ വളാഞ്ചേരിയും വേദവ്യാസ വിദ്യാനികേതന്‍ ഒഴൂര്‍ സംയുക്ത ജേതാക്കളായി.
64 പോയിന്റുമായി ശ്രീവള്ളുവനാട് വിദ്യാഭവന് രണ്ടാം സ്ഥാനം നേടി. 60 പോയിന്റുമായി അംബിക വിദ്യാമന്ദിര്‍ എളങ്കൂര്‍, പൂന്താനം വിദ്യാനികേതന്‍ പാണ്ടിക്കാട് എന്നീ വിദ്യാലയങ്ങള്‍ മൂന്നാം സ്ഥാനവും നേടി. ബാല വിഭാഗത്തില്‍ (യുപി) 96 പോയിന്റുമായി ഗുരുകുലം വിദ്യാനികേതന്‍ വണ്ടൂര്‍ ഒന്നാം സ്ഥാനവും 90 പോയിന്റുമായി സാന്ദീപനി വിദ്യാനികേതന്‍ വളാഞ്ചേരി രണ്ടാം സ്ഥാനവും 88 പോയിന്റുമായി വ്യാസവിദ്യാ നികേതന്‍ ഒഴൂര്‍ മൂന്നാം സ്ഥാനവും നേടി.
കിഷോര്വിഭാഗത്തില് (ഹൈസ്കൂള്‍) ശ്രീവള്ളുവനാട് വിദ്യാഭവന് 156 പോയിന്റുമായി ഒന്നാം സ്ഥാനവും 144 പോയിന്റുമായി ഗുരുകുലം വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും 56 പോയിന്റുമായി കോട്ടക്കല്‍ വിദ്യാഭവന് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സമാപന സമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ എം.രാജീവ് അധ്യക്ഷത വഹിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ സമാഹരിച്ച സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. പി.കെ. തരകന്, സജിത്ത് ചെല്ലൂര്‍, എം.ജയപ്രകാശ്, കെ. അനീഷ്, വേണു വിളയില്‍, ഇ.സുരേന്ദ്രന്, പി.ഹരിദാസ്, പ്രഫ. എം.വി കിഷോര്‍, വി. അര്ജുന്, ഉണ്ണികൃഷ്ണന് മംഗലശേരി, ശ്രീജിത്ത് പാങ്ങ്, എ.ശിവദാസന്‍, കെ.കൃഷ്ണകുമാര്‍, കെ.പരമേശ്വരന്, എന്‍. മഞ്ജുള എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.