സ്കൂളില്‍ പലഹാര പ്രദര്‍ശനം നടത്തി ഒന്നാംക്ലാസുകാര്‍
1375162
Saturday, December 2, 2023 1:48 AM IST
കരുവാരകുണ്ട് : പഠനമികവില്‍ ഒന്നാമതാവുന്ന ഒന്നാംതരക്കാര്‍ രുചി വൈവിധ്യങ്ങളിലും ഒന്നാം തരക്കാരായി. പുന്നക്കാട് മോഡല്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് രുചിവൈവിധ്യങ്ങളിലും ഒന്നാമതായത്.
വിദ്യാലയത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒന്നാം ക്ലാസുകാര്‍ക്ക് മാത്രമായി പലഹാരം പ്രദര്‍ശനമേള സംഘടിപ്പിച്ചത്. വിവിധ രുചികള്‍ നിറഞ്ഞ വ്യത്യസ്തമായ പലഹാരങ്ങള്‍ വീടുകളില്‍ നിന്ന് പാചകം ചെയ്ത് വിദ്യാര്‍ഥികള്‍ വിദ്യാലയത്തിലെത്തിക്കുകയായിരുന്നു. പാചകങ്ങളുടെ പ്രദര്‍ശനവും വിദ്യാലയത്തില്‍ നടന്നു.
കുട്ടികളോടൊപ്പം രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് നാടന്‍പലഹാരങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനായത്. ഒന്നാംക്ലാസിലെ അധ്യാപികമാരായ എം.എസ്. സോണിയ, ഇ.എന്‍. സജിത, റുക്സാന ബീഗം, കെ. നുസറ്ത്ത് പ്രധാനാധ്യാപകന് ഫസീഹു റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.