യൂത്ത് മാര്‍ച്ചിന് തുടക്കം
1375160
Saturday, December 2, 2023 1:48 AM IST
എടക്കര: കഞ്ഞികുടിക്കാന്‍ പോലും വകയില്ലാത്ത പണപ്പെട്ടി കൈവശം വച്ചു നടക്കുന്ന ഇടതുമുന്നണി സര്‍ക്കാരും വിഭാഗീയതയും വര്‍ഗീയതയും മാത്രം കൈമുതലാക്കിയ കേന്ദ്ര സര്‍ക്കാരും നാടിന് വലിയ ആപത്താണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
"വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ’ മുദ്രവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച് വഴിക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടില്‍ വലിയ തോതിലുള്ള വികസനവും പരിഷ്കാരവും കൊണ്ടുവന്നത് തങ്ങളുടെ ഭരണകാലത്താണ്.
എന്നാല്‍ ഏഴര വര്‍ഷം പിന്നിട്ടിട്ടും എടുത്തുപറയാന്‍ കാര്യമായ യാതൊരു മാറ്റവും കൊണ്ടുവരാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ ഭരിക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക കൈമാറി.
ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.വി. അബ്ദുള്‍വഹാബ് എംപി, എം.പി. അബ്ദുസമദ് സമദാനി എംപി, പി.എം.എ. സലാം, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, പി.കെ. ഫിറോസ്, നാലകത്ത് സൂപ്പി, മുസ്തഫ അബ്ദുല്ലത്തീഫ്, ശരീഫ് കുറ്റൂര്‍, കെ.പി. ജല്‍സീമിയ, എം. റഹ്മത്തുള്ള, ടി.പി. അഷ്റഫലി, ഇസ്മായില്‍ മൂത്തേടം എന്നിവര്‍ സംബന്ധിച്ചു.